Kozhikode

കോഴിക്കോട് വടകരയിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

Please complete the required fields.




കോഴിക്കോട്: വടകര മണിയൂരിൽ കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. ചെല്ലട്ട് പൊയിൽ കാളാം പുതുക്കുടി ജാനകി (75) ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മണിയൂർ ഹൈസ്കൂളിന് സമീപത്താണ് അപകടമുണ്ടായത്.

ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടി തട്ടിയാണ് ജാനകിക്ക് പരിക്കേറ്റത്. മരച്ചില്ലകൾ വെട്ടിമാറ്റാൻ കൊണ്ടുപോകുകയായിരുന്ന തോട്ടിയാണ് അപകടത്തിനിടയാക്കിയത്. വയറിനും കൈയ്ക്കും ഗുരുതരമായി മുറിവേറ്റ ജാനകിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button