Palakkad

പാലക്കാട് അനങ്ങനടിയിലെ ക്വാറിയിൽ സ്ഫോടനം; ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയി

Please complete the required fields.




പാലക്കാട്: അനങ്ങനടിയിലെ കരിങ്കൽ ക്വാറിയിൽ ഖനനത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ കൈ അറ്റുപോയി. ബംഗാൾ സ്വദേശിയായ പ്രമോദിനാണ് (35) പരിക്കേറ്റത്. രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്.

ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനായി സ്ഫോടക വസ്തുവിന് തീ കൊടുത്ത ശേഷം ഓടിമാറുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ ഇടതുകൈ അറ്റുപോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദ് നിലവിൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർചികിത്സയ്ക്കായി അദ്ദേഹത്തെ എറണാകുളത്തേക്ക് മാറ്റും. അതേസമയം, ഈ ക്വാറി പ്രവർത്തിക്കുന്നത് അനധികൃതമായാണെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്.

Related Articles

Back to top button