Kozhikode

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ 10 മണിയോടെ പന്നൂർ – നരിക്കുനി റോഡിൽ വെച്ചായിരുന്നു അപകടം. പ്രകാശൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button