Thrissur

പരാതി നൽകാൻ സ്റ്റേഷനിലെത്തി, പണി കിട്ടിയത് ബാറിന്! 17-കാരന് മദ്യം നൽകിയ മണ്ണുത്തിയിലെ മയൂര ബാറിനെതിരെ കേസ്

Please complete the required fields.




തൃശൂർ: മണ്ണുത്തിയിൽ 17കാരന് മദ്യം നൽകിയ ബാറിനെതിരെ പൊലീസ് കേസെടുത്തു. 17കാരന്റെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. ഓഗസ്റ്റ് 30ന് രാത്രി ഏഴരയോടെയാണ് സംഭവം. 17കാരനും സുഹൃത്തും കൂടി മദ്യപിക്കാനായി മയൂര ബാറിലെത്തുകയായിരുന്നു.

മദ്യപിച്ചതിനു ശേഷം ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്ന് തർക്കവുമായി ബന്ധപ്പെട്ട് 17കാരൻ മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വയസ് തെളിയിക്കുന്ന രേഖകൾ പരിശോധിച്ചപ്പോഴാണ് പരാതിക്കാരൻ പ്രായപൂർത്തിയാകാത്തയാളാണെന്ന് കണ്ടെത്തിയത്.

തുടർന്ന് പൊലീസുകാർ കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം അറിയിക്കുകയും, അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സംഘർഷത്തിൽ ഏർപ്പെട്ട 17കാരന്റെ സുഹൃത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button