World

നേപ്പാളിൽ മിന്നൽ പ്രളയം; തുരങ്കത്തിൽ അകപ്പെട്ട 93 തൊഴിലാളികൾക്കായി നടത്തിയ തെരച്ചിലിൽ ആരെയും കണ്ടെത്താനായില്ല

Please complete the required fields.




കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിനുള്ളിൽ അകപ്പെട്ടതായി സംശയിക്കപ്പെട്ട 93 തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. റസുവ ജില്ലയിലെ 111 മെഗാവാട്ട് ശേഷിയുള്ള രസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് തീവ്രമായ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഭോട്ടെ കോസി നദിയിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്നാണ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടാകാമെന്ന ആശങ്ക ഉയർന്നത്. തുടർന്ന് നേപ്പാൾ കരസേന, എഞ്ചിനീയർമാർ, ഡ്രോൺ വിദഗ്ധർ എന്നിവരടങ്ങുന്ന പ്രത്യേക സംഘം തുരങ്കത്തിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്തുകയായിരുന്നു.

നേരിട്ട് ചെല്ലാൻ പ്രയാസമുള്ളതും അപകടകരവുമായ ഭാഗങ്ങളിൽ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയത്. എന്നാൽ തുരങ്കത്തിനുള്ളിൽ ആളുകൾ ആരും ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ തെരച്ചിൽ അവസാനിപ്പിച്ച് ദൗത്യസംഘം മടങ്ങുകയായിരുന്നു. കാണാതായവർ തുരങ്കത്തിൽ കുടുങ്ങിയതാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ അതോ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

നേപ്പാളിലുണ്ടായ പ്രളയത്തിൽ വിവിധ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 933 പേരെ കാണാതായിട്ടുണ്ടെന്ന് നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഇതുവരെ വിവിധ പദ്ധതികളുടെ തുരങ്കങ്ങളിൽ നിന്നായി 279 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. സാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. ഇതുവരെ വിവിധ പദ്ധതികളുടെ തുരങ്കങ്ങളിൽ നിന്നായി 279 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button