Kannur

തൂഫാനിൽ കുടുങ്ങി ഫൈസല്‍…! കണ്ണൂരിൽ കൊറിയർ വഴി എത്തിച്ച 20.5 ഗ്രാം എംഡിഎംഎ പിടികൂടി, യുവാവ് അറസ്റ്റിൽ

Please complete the required fields.





കണ്ണൂര്‍: കൊറിയര്‍ മാര്‍ഗത്തിലൂടെ എത്തിച്ച 20.5 ഗ്രാം എംഡിഎംഎയുമായി കണ്ണൂരില്‍ യുവാവ് പൊലീസ് പിടിയിലായി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് പിണറായി പുത്തന്‍കണ്ടം സ്വദേശി ഫൈസല്‍ പിടിയിലായത്.

പ്രതി ബംഗളൂരുവില്‍ നിന്ന് കൊറിയര്‍ മാര്‍ഗം കണ്ണൂരിലേക്ക് എംഡിഎംഎ അയപ്പിക്കുകയായിരുന്നു. ഇക്കാര്യം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡി അറിഞ്ഞു.അദ്ദേഹം കണ്ണൂര്‍ എസിപി ആസാദിന് നിര്‍ദേശം നല്‍കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ഉണ്ണികൃഷ്ണനും സംഘവും നഗരത്തിലെ സ്വകാര്യ ട്രാവല്‍ ഏജന്‍സിക്ക് മുന്നില്‍ കാത്തുനില്‍ക്കുകയും ചെയ്തു.

ഈ സമയം കൊറിയര്‍ കൈപ്പറ്റാന്‍ ഫൈസല്‍ അവിടെയെത്തി. കൊറിയര്‍ വാങ്ങി മടങ്ങുകയായിരുന്ന ഫൈസലിനെ പൊലീസ് തടഞ്ഞുനിര്‍ത്തി പാക്കറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു.ഉടൻ ഫൈസല്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. കൊറിയര്‍ പാക്കറ്റ് തുറന്നുപരിശോധിച്ച പൊലീസ് റോബോട്ട് കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തി.

Related Articles

Back to top button