Ernakulam

പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു, പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




എറണാകുളം: പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ഹന്ന (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കവളങ്ങാട് താലൂക്കാശുപത്രിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച മലയിൻകീഴ് ഗൊമേന്തപ്പടി കുരിശിങ്കൽ ആന്റണിയുമായി ഹന്നയുടെ വിവാഹം നിശ്ചയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ബുധനാഴ്ചയായിരുന്നു അപകടത്തിൽപ്പെട്ട ആന്റണിയുടെ സംസ്കാരം നടന്നത്. ഇതിന് പിന്നാലെ വ്യാഴാഴ്ച പകൽ മൂന്ന് മണിയോടെയാണ് ഹന്നയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഹന്ന.

മരിച്ച ഹന്നയുടെ സംസ്കാരം വെള്ളിയാഴ്ച പകൽ മൂന്ന് മണിക്ക് ഇഞ്ചൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും. ജോണിയാണ് ഹന്നയുടെ അച്ഛൻ, അമ്മ പരേതയായ മിനിയാണ്. ഫാർമസിസ്റ്റായ ഹണിയാണ് സഹോദരി. പ്രതിശ്രുതവരന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഉണ്ടായ മാനസിക വിഷമമാണ് യുവതിയുടെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ നൽകുന്ന സൂചന.

Related Articles

Back to top button