World

കോഴിയുടെ തൂക്കം ചോദിച്ചതിന് യുവാവിന് ക്രൂരമർദ്ദനം; കടയുടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Please complete the required fields.




ബദിയടുക്ക: ബദിയടുക്കയിൽ കോഴിയുടെ തൂക്കത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിന് മർദ്ദനമേറ്റ സംഭവത്തിൽ കടയുടമക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തു. ഉക്കിനടുക്ക കര്യാട് കൊറഗ ഉന്നതിയിലെ ശിവപ്രകാശ് (20) നൽകിയ പരാതിയിലാണ് ബദിയടുക്കയിലെ ഷെട്ടി ചിക്കൻ സ്റ്റാൾ ഉടമ രവീന്ദ്ര ഷെട്ടിക്കെതിരെ കേസെടുത്തത്. പെർളയിലെ ഐഡിയൽ ചിക്കൻ സെന്ററിലെ ജീവനക്കാരനാണ് ശിവപ്രകാശ്.

പതിവുപോലെ കോഴികളുമായി ബദിയടുക്കയിലെ സ്റ്റാളിൽ എത്തിയപ്പോഴാണ് സംഭവം. കോഴികളുടെ തൂക്കത്തിൽ വ്യത്യാസം കണ്ടതോടെ സ്റ്റാൾ ഉടമയോട് ചോദ്യം ചെയ്തു. ഇതാണ് തർക്കത്തിന് കാരണമായത്. പരാതിയിൽ പറയുന്നതനുസരിച്ച് വാക്ക് തർക്കത്തിനിടെ ജാതിപ്പേര് വിളിച്ച് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിൽ പരുക്കേറ്റ ശിവപ്രകാശ് കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വിശ്രമത്തിലാണ്. സംഭവത്തിൽ കൊറഗ സംഘടനാ ഭാരവാഹികൾ ഇടപെട്ടിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button