India

ഭർത്താവിനെ ശ്വാസംമുട്ടിച്ചു കൊന്ന കേസ്; ഭാര്യയും ഇരുപതുകാരനായ കാമുകനും അറസ്റ്റിൽ

Please complete the required fields.





ന്യൂഡൽഹി: ഭർത്താവിന് ലഹരിമരുന്ന് നൽകി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ സംഗം വിഹാറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുന്ന ലാൽ (55) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ നാസിയ (45), കാമുകൻ ചമൻ (20), സുഹൃത്ത് കിഷൻ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

മുന്ന ലാലിനെ കൊലപ്പെടുത്താൻ സഹായിച്ചാൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് നാസിയ ചമനോട് വാഗ്ദാനം ചെയ്തു. ഇതുപ്രകാരം ലഹരി കലർത്തിയ പാനീയം മുന്ന ലാലിന് നൽകി മയക്കി. പിന്നീട് ഷോക്കടിപ്പിച്ചും ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നാസിയ 20,000 രൂപ ചമന് നൽകിയതായും ഡിസിപി ആനന്ദ് മിത്തൽ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നു.

Related Articles

Back to top button