Kozhikode

കേരളത്തിൽ ഇന്ന് പവന് കൂടിയത് 2,320 രൂപ

Please complete the required fields.




കോഴിക്കോട്: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് പവന് 2,320 രൂപ ഉയർന്ന് 1,13,760 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വിലയിൽ നേരിയ കുറവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന് 1,11,440 രൂപയിലേക്കെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 13,930 രൂപയായിരുന്നു വില.

വലിയ അസന്തുലിതാവസ്ഥയാണ് സ്വർണവിലയിൽ കഴിഞ്ഞ നാളുകളിലെല്ലാം ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ഇന്ത്യയിലെ സ്വർണവിലയേയും വലിയ തോതിൽ ബാധിച്ചിരുന്നു. പശ്ചിമേഷ്യൻ യുദ്ധമുണ്ടാക്കിയ ബുദ്ധിമുട്ടുകൾ മറ്റെല്ലാ വിപണിയെയും പോലെ സ്വർണ വിപണിയേയും പിടിച്ചു കുലുക്കി.

ഇപ്പോൾ ഉണ്ടായിരിക്കുന്ന വിലക്കയറ്റം വിപണിയിൽ ആശങ്ക പരത്തുന്നതിനൊപ്പം, ഇനി വലിയൊരു കുതിച്ചുചാട്ടത്തിനുള്ള മുന്നൊരുക്കമാണോയെന്നും വിദഗ്ധർ സംശയിക്കുന്നുണ്ട്. വരാനിരിക്കുന്ന കല്യാണ സീസണിനെ ഇത് കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ തയ്യാറെടുക്കുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് താങ്ങാനാവാത്ത വിധമാണ് ഓരോ ദിവസവും സ്വർണവില കുതിച്ചുയരുന്നത്. വിലക്കയറ്റം തുടരുന്നത് വിവാഹ വിപണിയെയും സ്വർണ വ്യാപാരമേഖലയെയും ഒരുപോലെ തളർത്തുമെന്ന ആശങ്കയും ശക്തമാണ്.

Related Articles

Back to top button