Kozhikode

കോഴിക്കോട് വടകരയിൽ പനിയും വയറിളക്കത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Please complete the required fields.




കോഴിക്കോട് : വടകരയിൽ പനിയും വയറിളക്കവും ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയായ യുവതി ആശുപത്രിയിൽ മരിച്ചു. മേപ്പയിൽ കളത്തിങ്കൽ മീത്തൽ വീട്ടിൽ മനോജിന്റെ ഭാര്യ രേഷ്മ (42) ആണ് വടകര ഗവ. ജില്ലാ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത് .

ഇന്നലെയാണ് പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്നാണ് രേഷ്മയെ വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിക്കുകയും ഇന്നലെ തന്നെ രാത്രി 10.30 ഓടെ മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Related Articles

Back to top button