Wayanad

വയനാട് ചൂരൽമലയിൽ വീണ്ടും പുലിയുടെ ആക്രണം; വീട്ടിലെ വളർത്തുനായയെ പിടികൂടി

Please complete the required fields.




കൽപറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. ചൂരൽമല വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെയാണ് പുലി പിടികൂടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വിജയന്റെ വീട്ടിൽ പുലി എത്തുന്നത് ഇത് നാലാം തവണയാണ്.

വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം ഉണ്ടായത്. പ്രദേശത്ത് പുലിയുടെ ശല്യം രൂക്ഷമായതിനാൽ ഇവിടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് വിജയൻ ആരോപിക്കുന്നു. പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയത് സ്ഥിരീകരിച്ചതോടെ ജനങ്ങൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

Related Articles

Back to top button