Pathanamthitta
അതിതീവ്ര മഴയും പമ്പയിലെ വെള്ളപ്പൊക്കവും; ശബരിമല യാത്ര രണ്ട് ദിവസത്തേക്ക് ഒഴിവാക്കണമെന്ന് നിർദേശം

പത്തനംതിട്ട: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലേക്കുള്ള തീർത്ഥാടകർക്ക് നിർണായക അറിയിപ്പുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പാ നദിയിൽ വെള്ളപൊക്കം രൂക്ഷമായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്കായി ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് ബോർഡ് അഭ്യർത്ഥിച്ചു.
നിലവിൽ പമ്പാ തീരങ്ങളിൽ ജലനിരപ്പ് ഉയരുന്നതും മലമ്പാതകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതുമാണ് ഈ തീരുമാനത്തിന് കാരണം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ദേവസ്വം ബോർഡ് ഈ അഭ്യർത്ഥന മുന്നോട്ട് വെക്കുന്നത്.ഓഗസ്റ്റ് മാസത്തിൽ തന്നെ ശബരിമല നട വീണ്ടും തുറക്കുന്നുണ്ട്.





