Wayanad

വയനാട്ടിൽ കെ എസ്‌ ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Please complete the required fields.




വയനാട്: കൈതക്കലിൽ രണ്ട് കെ എസ്‌ ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9:45ഓടെയാണ് സംഭവം. കണ്ണൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന പ്രിയദർശിനി ബസും ഇരുട്ടിയിലേക്ക് പോകുന്ന കെ എസ്‌ ആർ ടി സി ബസും ആണ് കൂട്ടിയിടിച്ചത്.

പ്രിയദർശിനി ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. പരിക്കേറ്റവരെ ഉടൻ നാട്ടുകാരും നേരെ എത്തിയവരും ചേർന്ന് വയനാട്ടിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Related Articles

Back to top button