Kozhikode

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Please complete the required fields.




വടകര: വയറുവേദനയും ഛർദ്ദിയെയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയെത്തിയ ആറു വയസുകാരിയുടെ മരണം ഞെട്ടലായി. വെസ്റ്റ് ബംഗാൾ സ്വദേശിയായ അജിഫൂറിൻ്റെ മകൾ നസ്രിൻ (6) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ വയറുവേദനയെയും ച്ഛർദ്ദിയെയും തുടർന്ന് കുട്ടിയെ വടകര ജില്ലാ ഗവ.ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചിരുന്നു.

തുടർന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വൈകീട്ട് 5.30-ഓടെ രോഗം മൂർച്ഛിച്ച് അവശനിലയിലായതിനെ തുടർന്ന് വില്ല്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചതായാണ് പരിശോധിച്ച മരണം ഡോക്ടർ പറഞ്ഞത്. കുട്ടിയുടെ പിതാവായ അജിഫുർ എസ്‌കെ നൽകിയ പരാതിയിൽ വടകര പോലീസ് കേസടുത്തു. മൃതദ്ദേഹം ഇപ്പോൾ വടകര ജില്ലാ ഗവ. ആശുപത്രിയിലാണുള്ളത്. വിദഗ്ത പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

Related Articles

Back to top button