
കോഴിക്കോട്: തലശ്ശേരി മൊയ്തുപാലത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു.നാദാപുരം തൂണേരി സ്വദേശിയായ കല്ലാണ്ടിയിൽ അനിതയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ തലശ്ശേരി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്
ഇന്നലെ വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കൊച്ചുമകൾക്ക് പെട്ടെന്ന് അപസ്മാരം ബാധിച്ചതിനെത്തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നും കുട്ടിയെ അടിയന്തരമായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന നിർദ്ദേശത്തെത്തുടർന്ന് കാറിൽ പോകുന്നതിനിടെയാണ് മൊയ്തുപാലത്ത് വെച്ച് ഇവരുടെ വാഹനത്തിലേക്ക് ടിപ്പർ ലോറി വന്നിടിച്ചത്.
അപകടത്തിൽ അനിതയുടെ മകൻ അർജുന്റെ മുഖത്തും പരിക്കേറ്റിട്ടുണ്ട്. നിലവിൽ തലശ്ശേരി ആശുപത്രിയിൽ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ഇന്ന് വൈകുന്നേരം 3.30-ഓടെ തൂണേരിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.
ഭർത്താവ്: നാണു. മക്കൾ അർജുൻ, അരുൺ. മരുമക്കൾ:അനഘ അരുൺ, ശ്രുതി അർജുൻ





