Wayanad

തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ

Please complete the required fields.




വയനാട്: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടിയ സംഭവത്തിൽ കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്. ക്രൂരമായ മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തർക്കത്തിലേർപ്പെട്ട രണ്ട് ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി സസ്പെൻഡ് ചെയ്തു.

തിരുനെല്ലി ദേവസ്വം ജീവനക്കാരായ കൃഷ്ണമോഹൻ, വിജയചന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്. ക്ഷേത്രത്തിന് സമീപമുള്ളതും വിജയചന്ദ്രൻ ലീസിനെടുത്ത് നടത്തുന്നതുമായ സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു അടിപിടി. ഇവിടെ വെച്ച് ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ വിജയചന്ദ്രൻ കൃഷ്ണമോഹനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മദ്യപാനത്തിനിടെയുണ്ടായ പെട്ടെന്നുള്ള തർക്കമാണ് വലിയ അടിപിടിയിൽ കലാശിച്ചതെന്നാണ് ഇരുവരും പിന്നീട് ദേവസ്വം ബോർഡിന് നൽകിയ വിശദീകരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും ക്ഷേത്രത്തിന്റെ പവിത്രത കെടുത്തുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

Related Articles

Back to top button