Ernakulam

ടാറ്റ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നത് സർക്കാരിന് തിരിച്ചടി ഉണ്ടാകാതിരിക്കാൻ; മുഖ്യമന്ത്രി കുറച്ച് കൂടി പഠിച്ച് പ്രതികരിക്കണമായിരുന്നു, പി മനോജ്

Please complete the required fields.




കൊച്ചിയിലെ ടാറ്റ ഗ്രൂപ്പിന്റെ പതിനായിരം കോടി രൂപയുടെ നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ അവിശ്വസനീയമെന്ന് തോന്നിയെന്ന് ആദ്യമായി ടാറ്റാ ഗ്രൂപ്പിന്റെ പ്രതികരണം തേടിയ എക്കണോമിക് ടൈസ് ഷിപ്പിങ്‍ അഫയേഴ്സ് എഡിറ്റർ പി മനോജ് . വാർത്ത കേട്ടപ്പോൾ തന്നെ ആധികാരികത അറിയാൻ ടാറ്റ ഗ്രൂപ്പിലെ സീനിയർ എക്സിക്യൂട്ടിവിനെയാണ് ബന്ധപ്പെട്ടത്. കേരള സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് വിഷയത്തിൽ ടാറ്റ ഔദ്യോഗികമായി പ്രതികരിക്കാതിരുന്നത്. ഇത്തരം വിഷയങ്ങളിൽ സർക്കാരിൽ നിന്നുള്ളവർ കുറച്ച് കൂടി ആധികാരകതയോടെ പ്രതികരിക്കണമെന്നും പി മനോജ് പറഞ്ഞു.

കേരളത്തിൽ പതിനായിരം കോടി രൂപയുടെ കപ്പൽ നിർമാണശാല ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുക എന്ന് പറഞ്ഞാൽ വലിയ കാര്യമാണ്. മറ്റ് സംസ്ഥാനങ്ങളെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ സംസ്ഥാനത്തിൽ നിക്ഷേപങ്ങൾ വളരെ കുറവാണ്. ടാറ്റാ പ്രോജക്ട്സിന്റെ ഉപകമ്പനിയായ ആർട്സൺ എൻജിനീയറിങ് മലബാർ സിമന്റ്സുമായി സഹകരിക്കുന്നത് 10 കോടി രൂപ മാത്രം മൂലധന നിക്ഷേപമുള്ള പദ്ധതിയിലാണ്. മുഖ്യമന്ത്രി കുറച്ചുകൂടി ഇക്കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണമായിരുന്നു അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുളൂ. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം വളരെ ആധികാരികതയോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button