Palakkad

പാലക്കാട് ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Please complete the required fields.




പാലക്കാട്: പാലക്കാട് നിയന്ത്രണം വിട്ട ആശുപത്രി മാലിന്യ ലോറി ഇടിച്ചുകയറി കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർത്ഥിയും പറക്കുളം സ്വദേശിയുമായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫർഹാൻ മരണപ്പെട്ടത്. അപകടത്തിൽ ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.

Related Articles

Back to top button