World

കൺമുന്നിൽ വെച്ച് കുട്ടിയെ മുതല കൊണ്ടുപോയി! രക്ഷിക്കാൻ നദിയിലേക്ക് ചാടി അമ്മാവൻ, ഒടുവിൽ കണ്ടത് 12 വയസുകാരന്റെ ചേതനയറ്റ മൃതദേഹം

Please complete the required fields.




ലഖ്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിൽ മുതലയുടെ ആക്രമണത്തിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഘാഘ്ര നദിക്കരയിൽ നടന്ന ദാരുണ സംഭവം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. അമ്മാവനൊപ്പം നദിക്കരയിൽ എത്തിയ കുട്ടിയെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ ഭീമൻ മുതല കാലിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു.

കൺമുന്നിലെ ഈ ഭയാനക ദൃശ്യം കണ്ട് അമ്മാവൻ കുട്ടിയെ രക്ഷിക്കാൻ ഉടൻ നദിയിലേക്ക് എടുത്തുചാടിയെങ്കിലും മുതലയെ നേരിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹം ബഹളം വെച്ച് ആളുകളെ കൂട്ടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം 500 മീറ്റർ അകലെ വെള്ളത്തിൽ നിന്ന് കണ്ടെത്താനായത്.

സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് മുതലകളുടെ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഘാഘ്ര, ശാർദ നദികളിൽ മുതലകളുടെ സാന്നിധ്യം കൂടുതലാണ്. മഴക്കാലത്ത് നദിയുടെ ജലനിരപ്പ് ഉയരുന്നതോടെ മുതലകൾ കരയോട് അടുക്കാറുണ്ട്.കഴിഞ്ഞ 2 വർഷത്തിനിടെ ബഹ്‌റൈച്ചിൽ മാത്രം മുതലയുടെ ആക്രമണത്തിൽ 4 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.നദിക്കരയിൽ “മുതല സാന്നിധ്യം” എന്ന ബോർഡുകൾ വെച്ചിട്ടുണ്ടെങ്കിലും മീൻപിടിത്തത്തിനും കന്നുകാലികളെ കുളിപ്പിക്കാനും ആളുകൾ ദിവസവും എത്തുന്നുണ്ട്

Related Articles

Back to top button