Kozhikode

സ്കൂബ അധ്യാപികയും മുൻ കായികതാരവും; ലഹരിമരുന്ന് കേസിൽ ‘ലേഡി ഡോൺ’ അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട് : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനിയായ കെ.സി. കീർത്തന സ്കൂബ അധ്യാപികയാണെന്ന് പോലീസ്. ലഹരി സംഘങ്ങൾക്കിടയിൽ ‘ലേഡി ഡോൺ’ എന്ന പേരിലാണ് കീർത്തന അറിയപ്പെട്ടിരുന്നത്.

ശനിയാഴ്ചയാണ് മരുതോങ്കര ലഹരിമരുന്ന് കച്ചവടത്തിലെ സാമ്പത്തിക ഇടപാടുകൾക്കായി സ്വന്തം ബാങ്ക് അക്കൗണ്ട് കൈമാറിയ കീർത്തനയെ വടകര പൊലീസും ഡാൻസാഫും ചേർന്ന് പേരാമ്പ്രയിൽ നിന്ന് പിടികൂടിയത്.

കായിക അധ്യാപികയും മുൻ കായികതാരം കൂടിയാണ് കെ സി കീർത്തന.സ്കൂബ യോഗ പരിശീലിക്കയായും നിരവധി സ്കൂളുകളിൽ ഇവർ പ്രവർത്തിച്ചിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ കീർത്തനയുടെ വലയിൽ കുടിങ്ങിയിട്ടുണ്ടൊന്നും പോലീസ് അനേഷിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം 2 ഗ്രാം എം.ഡി.എം.എ.യുമായി വടകര ആവിക്കൽ ബീച്ച് സ്വദേശി സഫാൻ എന്ന യുവാവ് പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പേരാമ്പ്രയിൽ വെച്ച് പൊലീസ് കീർത്തനയെ കസ്റ്റഡിയിലെടുത്തത്.ലഹരി ഇടപാടുകാർ ആവശ്യപ്പെടുന്ന പണം കീർത്തനയുടെ അക്കൗണ്ടിലേക്ക് വരികയും, തുടർന്ന് മറ്റൊരു ഇടപാടുകാരൻ വഴി ആവശ്യക്കാർക്ക് മരുന്ന് എത്തിക്കുകയുമായിരുന്നു ഇവരുടെ രീതി.

കീർത്തനയുടെ അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിലേക്ക് പണം അയച്ച ആളുകളുടെ വിവരങ്ങളും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.ലഹരി കച്ചവടത്തിനായി പ്രതികൾ ‘മണി മ്യൂൾ’ സംവിധാനമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ വടകര മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കേസിൽ നിലവിൽ രണ്ടുപേരാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്.

Related Articles

Back to top button