വളയം സ്വദേശി യുവാവിനെ കാണാനില്ല; വിഷ്ണുമംഗലം പുഴയിൽ ഒഴുക്കിൽപ്പെട്ടതാണെന്ന് സംശയം, തിരച്ചിൽ ഊർജിതം

കോഴിക്കോട് : നാദാപുരം വളയം സ്വദേശി യുവാവിനെ ഇന്ന് പുലർച്ചെ മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ വിഷ്ണുമംഗലം പുഴയിൽ യുവാവ് വീണതായി സംശയം .
ഫർസ് ഫോഴ്സിന്റെ സ്കൂബ ടീം പുഴയിൽ തിരച്ചിൽ ഊർജിതമാക്കി . വളയം ടൗണിനടുത്തെ ഇടീക്കുന്നുമ്മൽ ഗോപാലന്റെ മകൻ രഞ്ജിത്ത് (43)നെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത് .
പുലർച്ചെ കളിക്കാനാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്കൂട്ടറിൽ ഇറങ്ങിതായാണ് ഭാര്യ കല്ലാച്ചി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായ സബിന പറഞ്ഞു . ഇതിനിടയിലാണ് ഇന്ന് പുലർച്ചെ 5; 30 മണിമുതൽ വിഷ്ണുമംഗലം ബണ്ട് പരിസരത്തെ പാലത്തിന് സമീപം റോഡരിൽ രഞ്ജിത്തിന്റെ സ്കൂട്ടർ K L 18 y 19 67 നിർത്തിട്ടതായി കണ്ടത് . സ്കൂട്ടറിൽ കുടയും രഞ്ജിത്ത് ഉപയോഗിച്ച ചെരുപ്പും കണ്ടെത്തിയത് .
ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ 8: 30 മുതൽ ഫർസ് ഫോഴ്സും നാട്ടുകാരും പുഴയിൽ തിരച്ചിൽ ആരംഭിച്ചത് . രഞ്ജിത്തിന്റെ ബന്ധു റോഷിൽ ഒരു വര്ഷം മുൻപേവിഷ്ണുമംഗലം പുഴയിൽ വീണ് മരിച്ചിരുന്നു . വളയം സി ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തുണ്ട് .





