Ernakulam

മദ്യപാനത്തിനിടെ 45കാരനെ വാക്കത്തികൊണ്ട് അടിച്ചു കൊന്നു; മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ

Please complete the required fields.




കൊച്ചി : മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് മുളന്തുരുത്തിയിൽ 45കാരനെ സുഹൃത്തുക്കൾ തലക്കടിച്ചു കൊന്നു. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ ജോലി ചെയ്യുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

മുളന്തുരുത്തിക്ക് സമീപത്തെ പാടശേഖരത്തിലെ ഷെഡ്ഡില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. പ്രതികള്‍ മൂവരും ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ മുജീബ് അവിടെയെത്തുകയായിരുന്നു. പിന്നീട് തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് അടിച്ചു. തലയ്ക്ക് അടിയേറ്റ മുജീബ് അവിടെ വീണു.

വീണുകിടന്ന മുജീബിനെ അവിടെ ഉപേക്ഷിച്ച് മൂവരും സ്ഥലത്തു നിന്നും കടന്നു കളയുകയായിരുന്നു. പിന്നീട് സമീപവാസികളാണ് മരിച്ചു കിടക്കുന്ന മുജീബിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് മുളന്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button