Kollam

ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ, കുടുങ്ങിയത് ഫോൺ ക്യാമറയിൽ

Please complete the required fields.




കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ മിന്നൽ വേഗത്തിൽ നടപടിയുമായി എക്സൈസ് വകുപ്പ്. സിവിൽ എക്സൈസ് ഓഫീസർ നിതിൻ രാജിനെ സസ്പെൻഡ് ചെയ്തു. കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷിബുവിൻ്റെ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ജൂലൈ ഏഴിനാണ് സംഭവം നടന്നത്. പിക്കപ്പ് വാനിലെത്തിയവരോട് എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥന് കൈക്കൂലി കൊടുക്കുന്നത് വാനിൽ ഉണ്ടായിരുന്നയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു.

സംഭവം വിവാദമായതോടെ എക്സൈസ് വകുപ്പ് കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ ഉദ്യോഗസ്ഥനെതിരെ മിന്നൽ വേഗത്തിൽ നടപടിയെടുക്കുകയായിരുന്നു. കുറ്റക്കാരനായ നിതിനിൽ നിന്ന് പ്രാഥമികമായ വിശദീകരണം പോലും തേടാതെയാണ് നടപടിയെടുത്തിരിക്കുന്നത്.

Related Articles

Back to top button