Kozhikode

മോട്ടോർ കോൺഫെഡറേഷൻ പോസ്‌റ്റോഫീസ് മാർച്ചും ധർണയും നടത്തി

Please complete the required fields.




താമരശ്ശേരി : പെട്രോൾ, ഡീസൽ വിലവർദ്ധന പിൻവലിക്കുക, കേന്ദ്ര ട്രാൻസ്പോർട്ട് ഭേദഗതിയും ലേബർ കോഡും റദ്ദ് ചെയ്യുക, ഓട്ടോ ടാക്സി ചാർജ് പുതുക്കി നിശ്ചയിക്കുക, മോട്ടോർ വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ കോൺഫെഡറേഷൻ (സി.ഐ.ടി.യു.) താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്‌റ്റോഫീസ് മാർച്ചും ധർണയും നടത്തി.

ധർണ സി.ഐ.ടി.യു. ഏരിയാപ്രസിഡന്റ് എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ടി. വിനോദ് കുമാർ അധ്യക്ഷനായി. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി ടി.സി. വാസു, ബി.ആർ. ബെന്നി, പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.

Related Articles

Back to top button