Wayanad

തലയൊഴികെ ശരീരം മുഴുവൻ മണ്ണിനടിയിലായി, അവിടെനിന്ന് എഴുന്നേറ്റാണ് രണ്ട് പേരെ രക്ഷിച്ചത്; കള്ളാടി ദുരന്തത്തിന്റെ നടുക്കം മാറാതെ സൂപ്പർവൈസർ കുഞ്ചു

Please complete the required fields.




വയനാട്: കള്ളാടി മണ്ണിടിച്ചില്‍ അപകടത്തിന്റെ നടുക്കം മാറാതെ ദുരന്തത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട തുരങ്കപാത നിര്‍മാണ പദ്ധതിയിലെ സൂപ്പര്‍വൈസര്‍മാരില്‍ ഒരാളായ ടി.കെ. കുഞ്ചു. പുറത്ത് നിന്നുള്ള ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. അവരെ രക്ഷിക്കാനാണ് മണ്ണിടിയുന്ന ഭാഗത്തേക്ക് ഓടിയത്.

തലയൊഴികെയുള്ള തന്റെ ശരീരഭാഗം മണ്ണിനടിയിലായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് പോയി രണ്ട് പേരെ രക്ഷിച്ചു. ഒപ്പം ചായകുടിച്ച് മടങ്ങിയ സഹപ്രവര്‍ത്തകരെ കാണാതായെന്നും കുഞ്ചു പറഞ്ഞു. സ്ഥലത്ത് എത്ര പേർ ഉണ്ടായിരുന്നു എന്ന് അറിയില്ലെന്നും കുഞ്ചു പറഞ്ഞു.
ആദ്യം മണ്ണിടിഞ്ഞപ്പോൾ മുന്നറിയിപ്പ് നൽകാൻ സെക്യൂരിറ്റി കേബിനിലേക്ക് പോയിരുന്നു. ചായ കുടിച്ച പൈസ കൊടുക്കാൻ തിരികെ വന്നപ്പോഴേക്കും മുഴുവൻ ഇടിഞ്ഞു. കൺസ്ട്രക്ഷൻ മാനേജർമാർ, അസി. എഞ്ചിനീയർമാർ സൈറ്റിൽ ഉണ്ടായിരുന്നു. അവരൊക്കെ മിസ്സിങ് ആണ്. മണ്ണ് എടുത്തിട്ട ഭാഗതല്ല മണ്ണ് ഇടിഞ്ഞത്.

ഫോറെസ്റ്റ് ഭാഗത്താണ് മണ്ണ് ഇടിഞ്ഞത്. അവിടെ മണ്ണ് ഇളക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. റോഡിൽ ഒലിച്ചിറങ്ങുന്ന മണ്ണ് നീക്കം ചെയ്യാൻ വേണ്ടിയാണു തൊഴിലാളികൾ അവിടെ തുടർന്നത്.
കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് മീറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നു. അതിന് സ്ഥലം കണ്ടെത്തിയിരുന്നു. പത്താം തീയതിക്ക് ശേഷം മാറ്റാൻ ഇരുന്നതാണ്. മഴ തുടങ്ങിയ സമയത്ത് മണ്ണ് മാറ്റാൻ പറ്റാത്തത് കൊണ്ടാണ് വൈകിയത്, കുഞ്ചുവിന്റെ വാക്കുകൾ.പദ്ധതിയുടെ ഭാഗമായി എടുത്ത മണ്ണ് കൂട്ടിയിട്ടത് വലതുഭാഗത്താണ്. കൂട്ടിയിട്ട മണ്ണ് ടാര്‍പോളിന്‍ ഇട്ട് മൂടിയിട്ടിരുന്നു. പക്ഷേ ഇടതുഭാഗത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അവിടെ മണ്ണിടിച്ചില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല.

നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവച്ചതുകൊണ്ടാണ് ജീവനക്കാര്‍ അധികം ഉണ്ടാകാതിരുന്നത്. നിരീക്ഷണത്തിന് വേണ്ടിയുള്ള ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സൂപ്പര്‍വൈസര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button