Kozhikode

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു; രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Please complete the required fields.




കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ സീലിങ് പൊളിഞ്ഞുവീണു. അപകടത്തിൽ രോഗി പരിക്കുകളില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . പത്താം വാർഡിനോട് ചേർന്ന ഐസൊലേഷൻ വാർഡിലെ സീലിങ് ആണ് ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ പൊളിഞ്ഞുവീണത്.

ഈ സമയത്ത് വാർഡിൽ ഒരു രോഗി ഉണ്ടായിരുന്നു. ഓടിട്ട പഴയ കെട്ടിടത്തിൽ ഉണ്ടാക്കിയ സീലിങ് ആണ് തകർന്നത്. പഴയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. പി.ഡബ്ല്യൂ.ഡി. വിഭാഗം സ്ഥലത്തെത്തി നിർമാണം സംബന്ധിച്ച് വിലയിരുത്തി.അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതായി സ്ഥലം സന്ദർശിച്ച വാർഡ് കൗൺസിലർ സഫറി വെള്ളയിൽ പറഞ്ഞു.
അതേസമയം വളയം, ചെക്യാട് പഞ്ചായത്തുകളുടെ മലയോര മേഖലയായ കാലിക്കൊളുമ്പ് എളമ്പയിൽ ചുഴലിക്കാറ്റ് ആഞ്ഞ് വീശി. വ്യാപക നാശനഷടങ്ങൾ. എളമ്പയിൽ ചന്ദ്രൻ്റെ വീടിന് മുകളിൽ മരങ്ങൾ വീണു .

എളമ്പയിൽ. വി.പി. ബാബുവിൻ്റെ വീടിൻ്റെ മേൽകുര കാറ്റിൽ പാറിപ്പോയി കല്ലുകൾ നടുത്തളത്തിൽ വീണു. കുട്ടികൾ ഉൾപ്പെടെ നേരത്തെ ഭക്ഷണം കഴിഞ്ഞ് കിടന്നതിനാൽ അപകടം ഒഴിവായി.
എളമ്പയിൽ ദാമോധരൻ്റെ വീട്ടിലും മരങ്ങൾ കടപുഴകി വീണു. എളമ്പയിൽ സുഭാഷിൻ്റെ റബ്ബർ മരങ്ങൾ പൊട്ടി വൈദ്യുതി ലൈനിൽ വീണു . ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് ചുഴലി കാറ്റ് വീശിയത്. കൃഷി നാശങ്ങൾ തിട്ടപ്പെടുത്തിയിട്ടില്ല. തൽസമയം നാട്ടുകാർ റോഡിലെ മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം സുഖമമാക്കി.

Related Articles

Back to top button