Palakkad

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹനാപകടം; ബസും ബൈക്കും കൂട്ടിയിടിച്ച് 19-കാരന്‍ മരിച്ചു

Please complete the required fields.




പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. തെങ്കര സ്വദേശി ബക്കറിന്റെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ഭാഗത്ത് ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം.

തെങ്കര സ്വദേശിയായ ആദിദേവ് (20) ആണ് ബൈക്ക് ഓടിച്ചത്. ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സല്‍മാന്‍. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button