Wayanad

യാത്രക്കാർ ശ്രദ്ധിക്കുക….! കള്ളാടി ദുരന്തം: രക്ഷാപ്രവർത്തനത്തിന് വഴിതുറക്കാൻ കോഴിക്കോട്-കൽപ്പറ്റ ദേശീയപാതയിൽ കർശന ഗതാഗത നിയന്ത്രണം

Please complete the required fields.




വയനാട്: കള്ളാടി മണ്ണിടിച്ചൽ ഉണ്ടായ ദുരന്തമുഖത്തേക്ക് രക്ഷാസേനയ്ക്കും ആംബുലൻസുകൾക്കും അതിവേഗം എത്തിച്ചേരുന്നതിനായി കോഴിക്കോട് മുതൽ കൽപറ്റ വരെയുള്ള ദേശീയപാതയിൽ അടിയന്തര ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നു.

പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ കർശനമായി പാലിക്കേണ്ടതാണ്:

വഴിമാറി നൽകുക: ആംബുലൻസുകൾക്കും മറ്റ് അടിയന്തര സേനാ വാഹനങ്ങൾക്കും തടസ്സമില്ലാതെ കടന്നുപോകാൻ റോഡിൽ പൂർണ്ണമായും വഴിയൊരുക്കുക.

യാത്രകൾ ഒഴിവാക്കുക: താമരശ്ശേരി ചുരത്തിൽ യാതൊരുവിധത്തിലുള്ള ഗതാഗതക്കുരുക്കും ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ പരമാവധി സഹകരിക്കുക. ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും നിലവിൽ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്.

അതീവ ജാഗ്രത: ഈ റൂട്ടിലുള്ളവരും യാത്ര പ്ലാൻ ചെയ്തവരും അതീവ ജാഗ്രത പുലർത്തുകയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക.അതേസമയം, കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് ഇന്ന് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്തത്.
അൽപ്പ സമയം മുമ്പാണ് പ്രദേശത്ത് മണ്ണിടിഞ്ഞത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിൽ തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ മനുഷ്യനിർമിതമാണെന്നും മണ്ണ് കൂട്ടിയിട്ട് കൊണ്ട് ഉണ്ടായ അപകടമാണെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞിരുന്നു. അപകടം വിഷമിപ്പിക്കുന്നു. അപകട സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button