
കോഴിക്കോട്: നഗരത്തിൽ മലിനജലം ഒഴുക്കിവിടുന്നത് പരിശോധിക്കാനെത്തിയ കോർപറേഷൻ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ക്രൂരമായ ആക്രമണം.
നഗരസഭയിൽ ഇടിയങ്ങര സർക്കിളിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ എം.വി. സജിതക്കുനേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാവിലെ ചാലപ്പുറം മൂരിയാട് തിരുത്തിമ്മൽ പളളിക്ക് സമീപം ഈസ്റ്റ് കല്ലായി റോഡിൽവെച്ചായിരുന്നു സംഭവം.
മലിനജലം ഒഴുക്കി വിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്താനെത്തിയതായിരുന്നു ഉദ്യോഗസ്ഥ. ഇതിനിടെ സ്ഥലത്തെ താമസക്കാരനായ സനോഫർ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പരാതി കോർപറേഷൻ സെക്രട്ടറി കസബ പൊലീസിന് കൈമാറി.





