India

തമിഴ്നാട് വിഭജനം തൽക്കാലം ഇല്ല; കൊങ്ക്നാട് രൂപീകരണം തള്ളി കേന്ദ്ര സർക്കാർ

Please complete the required fields.




കൊങ്ക്നാട് രൂപീകരണം തള്ളി കേന്ദ്ര സർക്കാർ. തമിഴ്നാട് വിഭജനം തൽക്കാലം പരിഗണനയിൽ ഇല്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

കൊങ്ക്നാട് രൂപീകരിക്കണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ടെന്നും, കേന്ദ്രസർക്കാർ നീക്കങ്ങൾ നടക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് രൂപപ്പെട്ടത്. എന്നാൽ വിഷയത്തിൽ ആദ്യമായി പ്രതികരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

തത്കാലം വിഭജനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.
ലോക്സഭയിൽ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റായി ആണ്‌ ഇക്കാര്യം അറിയിച്ചത്. എന്നാൽ കൊങ്ക്നാട് രൂപീകരിക്കണമെന്ന നിവേദനം പല വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രസക്തമായ എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തിൽ തീരുമാനമെടുക്കുകയെന്നും സർക്കാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button