Ernakulam

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കീം പരീക്ഷാഫലമോ, റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കരുത്; ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

[the_ad_group id="2804"]
[the_ad id="55358"]

കൊച്ചി: കീം പരീക്ഷാഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റുകളും വിദ്യാർത്ഥികളും നൽകിയ ഹർജിയിലാണ് നടപടി. വ്യാഴാഴ്ചയായിരുന്നു കീം പരീക്ഷാഫലം പ്രഖ്യാപിക്കേണ്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പരീക്ഷാഫലമോ റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതിയുടെ നിർദേശം.

സിബിഎസ്ഇ ഉൾപ്പടെയുള്ള വിവിധ ബോർഡുകൾ പ്ലസ് ടു പരീക്ഷ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ പ്രവേശന പരീക്ഷയുടെ മാർക്കിനൊപ്പം പ്ലസ് ടുവിന്റെ മാർക്ക് കൂടി കണക്കാക്കി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത് വിവേചനമാണെന്നാണ് ഹർജിയിൽ പറയുന്നത്. കേസ് അടുത്താഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Related Articles

Leave a Reply

Back to top button