Kozhikode

നാദാപുരത്ത് ബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

Please complete the required fields.




കോഴിക്കോട് : പതിനഞ്ച്കാരിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്തുവെന്ന പോക്സോ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.

ബാലുശ്ശേരി പാലോളി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മണികണ്ഠൻ (29) നെയാണ് നാദാപുരം പോക്സോ കോടതി വെറുതെ വിട്ടത്.
ഭാര്യയുടെ അനുജത്തിയായ പ്രായപൂർത്തിയാകാത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തലശ്ശേരി പാലത്തിനു അടിയിൽ വെച്ചും വാണിമേലിലെ ഒഴിഞ്ഞ വീട്ടിൽ വെച്ചും ബലാത്സംഗം ചെയ്തു എന്നാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം. പെൺകുട്ടി ഗ്ർഭിണി ആവുകയും അബോർഷൻ നടത്തുകയും ചെയ്തിരുന്നു.

കേസിൽ പ്രതി കുറ്റക്കാരൻ അല്ല എന്നും, പെൺകുട്ടി പ്രായപൂർത്തിയായില്ലയെന്ന് തെളിയിക്കാൻ പ്രോസീക്യൂഷന് കഴിഞ്ഞില്ലെന്നും, സമ്മത പ്രകാരമാണ്‌ ശാരീരികമായി ബന്ധപ്പെട്ടതെന്നുള്ള വാദം കോടതി അംഗീകരിച്ചു. പ്രതിക്ക് വേണ്ടി അഡ്വ. എം സിജുവാണ് ഹാജരായത് .

2022 ഡിസംബർ അഞ്ചിന് വൈകുന്നേരം ആറ് മണിയോടെ, നാദാപുരം കല്ലാച്ചി ടൗണിലെ കിഴക്കയിൽ മുക്കിൽ വച്ച്, ലൈംഗിക ഉദ്ദേശത്തോടെ, പതിനഞ്ച് വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ, രക്ഷിതാവിന്റെ അനുമതിയില്ലാതെ KL-77B/0901 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷയിൽ കയറ്റി തട്ടിക്കൊണ്ടുപോയെന്നും തുടർന്ന്,

അതേ ദിവസത്തിൽ ഏകദേശം 7.00 മണിയോടെ, തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള റോഡിലെ ഓവർബ്രിഡ്ജിന്റെ അടിയിൽ വച്ച്, പെൺകുട്ടിയുടെ മാതാപിതാക്കളെ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി അവളെ ബലാൽസംഗം ചെയ്തുവെന്നും സംഭവം ആരോടും പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞു.
പിന്നീട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ വീട്ടിലെ ബെഡ്റൂമിൽ വച്ച്, പ്രതി സർവൈവറെ പലവട്ടം ബലാൽസംഗം ചെയ്തു. അതിന്റെ ഫലമായി അവൾ ഗർഭിണിയായി. ഇങ്ങനെ പ്രതി മേൽപ്പറഞ്ഞ കുറ്റങ്ങൾ ചെയ്തു എന്നാണ് പ്രോസിക്യൂഷൻ കേസ്.

Related Articles

Back to top button