Kozhikode

കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു

Please complete the required fields.




കോഴിക്കോട് : ഹൽവ ബസാറിൽ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണു. ഇരുനില കെട്ടിടത്തിന്റെ ഓടുംപട്ടികയുമെല്ലാമാണു തകർന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. താഴത്തെ നിലയിൽ തുണിക്കടകളുൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. മേൽക്കൂര ജീർണാവസ്ഥയിലാണ്. കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തുള്ളവർ കോർപ്പറേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. റെസിെഡൻസിലുള്ളവർ ചേർന്നാണ് പരാതിപ്പെട്ടത്.

തിങ്കളാഴ്ച രാത്രി പെയ്ത കനത്തമഴ കാരണമാണ് മേൽക്കൂര തകർന്നതെന്നാണ് കരുതുന്നത്. ഈ മഴക്കാലത്ത് അപകടം ഒഴിവാകണമെങ്കിൽ കെട്ടിടം പൊളിക്കണമെന്നും എന്തോ തർക്കം കാരണമാണ് ഇതുവരെ അങ്ങനെ ചെയ്യാത്തതെന്നുമാണ് മനസ്സിലാവുന്നതെന്ന് പ്രദേശത്തെ എം.എൻ. റോസ്‌മസൂദ് പറഞ്ഞു. ബീച്ച് അഗ്നിരക്ഷാസേനയെത്തി ഇവിടെ വീഴാറായിക്കിടക്കുന്ന ഓടും മറ്റും നീക്കി.

Related Articles

Back to top button