
കുന്നമംഗലം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണിക്കഴിഞ്ഞ പ്പോൾ അപൂർവ നേട്ടവുമായി കുന്നമംഗലം. ഈ നിയമസഭയിൽ കുന്നമംഗലത്തിന് ആറ് എംഎ ൽഎമാരെയാണ് ലഭിച്ചത്. കുന്നമംഗലം മണ്ഡലത്തിൽ താമസ ക്കാരായ അഞ്ചുപേർ മറ്റ് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചപ്പോൾ മണ്ഡലത്തിന് ലഭിച്ചതാവട്ടെ മണ്ഡലത്തിന് പുറത്ത് നിന്നുള്ള ആളെ യാണന്നതും ഏറെ കൗതുകകരമാണ്.
കൊടുവള്ളിയിൽ മത്സരിച്ച് ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപ ക്ഷം നേടിയ പി.കെ. ഫിറോസ്, പേരാമ്പ്രയിൽ ഇടത് മുന്നണി കൺവീനർ ടി.പി. രാമകൃഷ്‌ണനെ തറപറ്റിച്ച ഫാത്തിമ തഹ്ലിയ, കൽപ്പറ്റയിൽ വൻ വിജയം നേടിയ ടി. സിദ്ദിഖ്, ചിറഴിൻകീഴിൽ മത്സരിച്ച് വിജയിച്ച രമ്യ ഹരിദാസ്, എലത്തൂരിൽ മത്സരിച്ച് മന്ത്രി എ.കെ. ശശീന്ദ്രനെ അട്ടിമറിച്ച വിദ്യാ ബാലകൃഷ്ണൻ എന്നിവരാണ് കുന്ന മംഗലം നിയോജകമണ്ഡലത്തി ലെ താമസക്കാർ.
അഞ്ച് പേരും യുഡിഎഫ് സ്ഥാനാർഥികളായാണ് മത്സരിച്ചത്. എന്നാൽ ഇത്രയും നാട്ടുകാർ മത്സരിച്ചിട്ടും കുന്നമംഗലത്ത് നിന്ന് തെ രെഞ്ഞെടുക്കപ്പെട്ട എംഎൽഎ മണ്ഡലത്തിന് പുറത്തുനിന്നായി എന്നതും ശ്രദ്ധേയമായി. എം.എ. റസാഖ് കൊടുവള്ളി സ്വദേശിയാണ്. പതിമംഗലം സ്വദേശിയായ യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ.പി.കെ. ഫിറോസ് കഴിഞ്ഞ തവണ താനൂരിൽ നിന്ന് മത്സരിച്ചെങ്കിലും നേരിയ മാർജിനിൽ പരാജയ പ്പെടുകയായിരുന്നു. കുന്നമംഗലം നിയോജക മണ്ഡലത്തിലെ പെരുമണ്ണ സ്വദേശിയാണ് നിലവിലെ കൽപ്പറ്റ എംഎൽഎയായ ടി. സിദ്ദിഖ്. 2016ൽ കുന്നമംഗലത്ത് നിന്ന് മത്സരിച്ചെങ്കിലും പി.ടി.എ. റഹീമിനോട് പരാജയപ്പെട്ടു.
2021ൽ കൽപ്പറ്റയിൽ നിന്ന് നിയമസഭയിലേക്ക് തെരെഞ്ഞെടു ക്കപ്പെട്ടു. ഇത്തവണയും സിദ്ദിഖ്
കൽപ്പറ്റയിൽ നിന്നാണ് ജനവിധി തേടിയത്. പേരാമ്പ്രയിൽ മത്സരി ച്ച യുത്ത് ലീഗ് സംസ്ഥാനസെക്രട്ടറി ഫാത്തിമ തഹലിയ പൂവാട്ടു പറമ്പ് സ്വദേശിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ കൗൺസിലർ ആയി തെരഞ്ഞെടുക്കപ്പെട്ടി രുന്നു.
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ നിന്നാണ് കുറ്റിക്കാട്ടൂർ പാലാട്ടുമീത്തൽ സ്വദേശിയായ രമ്യ ഹരിദാസ് ജനവിധി തേടിയത്. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് രമ്യ ഹരിദാസ് ആലത്തുരിൽ നിന്ന് ലോക് സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എലത്തൂർ മണ്ഡലത്തിൽ മത്സരിച്ച കെപിസിസി ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്‌ണൻ പിലാശേരി സ്വദേശിയാണ്. ഇത്തവണ എലത്തുരിൽ അട്ടിമറി വിജയമാണ് നേടിയത്.





