Kozhikode

അരയൻകാവ് ഭഗവതി ക്ഷേത്രോത്സവം തുടങ്ങി

Please complete the required fields.




കൊയിലാണ്ടി : കൊല്ലം അരയൻകാവ് ഭഗവതി ക്ഷേത്രോത്സവം തുടങ്ങി. വെള്ളിയാഴ്ച രാവിലെ കൊടിയേറ്റം, ഉച്ചയ്ക്ക് അന്നദാനം, ദേവിഗാനവും നൃത്തവും, കരിമരുന്ന് പ്രയോഗം എന്നിവ നടന്നു. 28-ന് രാത്രി ആധ്യാത്മിക പ്രഭാഷണം.

29-ന് വൈകീട്ട് ഓട്ടൻതുള്ളൽ, ഏഴിന് തായമ്പക. 30-ന് ഏഴിന് അരയൻകാവ് ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. 31-ന് വൈകീട്ട് വാളെഴുന്നള്ളത്ത്, ഏഴിന് ഇരട്ടത്തായമ്പക, ഒൻപതിന് സ്കോളർഷിപ്പ് വിതരണം. ഏപ്രിൽ ഒന്നിന് വൈകീട്ട് നാലിന് ഇളനീർക്കുലവരവ്.

ആറിന് എഴുന്നള്ളത്ത്, രാത്രി നാന്തകം എഴുന്നള്ളിപ്പ് തുടർന്ന് കരിമരുന്ന് പ്രയോഗം. രണ്ടിന് നാലിന് വെള്ളിക്കുട എഴുന്നള്ളിപ്പ്. മൂന്നിന് കാളിയാട്ടം, പിഷാരികാവിലേക്ക് ഭഗവതിയുടെ പുറപ്പാട്.

Related Articles

Back to top button