Palakkad

അജ്ഞാതന്റെ ആക്രമണം; കഞ്ചിക്കോട് ഐഐടിയിൽ തലയ്ക്ക് അടിയേറ്റ പെൺകുട്ടി ചികിത്സയിൽ, അന്വേഷണം തുടങ്ങി പൊലീസ്

Please complete the required fields.




പാലക്കാട്: കഞ്ചിക്കോട്ടെ ഐഐടിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് നാലാം വർഷ വിദ്യാർത്ഥിനിയായ സേലം സ്വദേശിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഡൈനിങ് ഹാളിലേക്ക് നടന്നു പോകുന്നതിനിടെ ഒരാൾ യുവതിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു.

ഈ സമയത്ത് അജ്ഞാതനായ ഒരാളാണ് ആക്രമിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. സുഹൃത്തുക്കൾക്ക് പിന്നാലെയായിരുന്നു യുവതി നടന്നിരുന്നത്. ഇതിനിടെ അജ്ഞാതൻ ആയുധം കൊണ്ട് യുവതിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.
വിദ്യാർത്ഥിനിയെ കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കസബ പോലീസ് അന്വേഷണം ആരംഭിച്ചു. ക്യാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.

Related Articles

Back to top button