Kozhikode

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പിക്കപ്പ് വണ്ടി ഓവുചാലിൽ താണു കൊയിലാണ്ടി

Please complete the required fields.




കൊയിലാണ്ടി: റെയിൽവേ സ്റ്റേഷൻ റോഡിൽ ഫയർ സ്റ്റേഷനടുത്ത് ഏയ്‌സ് വണ്ടി ഓവുചാലിൽ താണു. ഇന്ന് രാവിലെയാണ് സംഭവം. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് വണ്ടി കയറ്റിയത്.

കഴിഞ്ഞ ദിവസം രാത്രിയിലും കടയിൽ ചരക്ക് ഇറക്കാൻ വന്ന ലോറി ഓവുചാലിലേക്ക് താണിരുന്നു. ഫയർ ഫോഴ്‌സ് കയർ കെട്ടി വലിച്ചാണ് ലോറി കയറ്റിയത്. റോഡിന്റെ ഇരുവശത്തും നിർമാണ പ്രവർത്തി നടക്കുന്നുണ്ടെങ്കിലും ഈ കുഴിയുടെ ഭാഗത്തു യാതൊരു വിധ പ്രവർത്തിയും നടന്നിട്ടില്ല. ഒരു അപായ സൂചന ബോർഡും പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് രാത്രിയിലടക്കം നിരവധി വാഹന യാത്രികരും കാൽനടക്കാരും യാത്ര ചെയ്യുന്ന ഈ റോഡിൽ പെട്ടന്ന് തന്നെ നിർമാണ പ്രവർത്തി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരും കച്ചവടക്കാരും ആവശ്യപ്പെടുന്നത്.

Related Articles

Back to top button