Kozhikode

കോഴിക്കോട്‌ മെഡിക്കൽ കോളേജിലും ഉച്ചഭക്ഷണം ഉറപ്പിച്ച്‌ ഡിവൈഎഫ്‌ഐ; “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കം

Please complete the required fields.




കോഴിക്കോട്‌: കോഴിക്കോട് മെഡിക്കൽ കോളേജ് വാർഡിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഉച്ചഭക്ഷണം ഉറപ്പാക്കുന്ന “ഹൃദയപൂർവ്വം” പദ്ധതിക്ക് തുടക്കമായി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന  പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എ എ റഹീം നിർവഹിച്ചു. കോഴിക്കോട് ടൗൺ ബ്ലോക്കിലെ ചെലവൂർ മേഖലയാണ് ഒന്നാം ദിവസത്തെ ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്‌ത‌ത്. വീടുകളിലെത്തി ഭക്ഷണം ശേഖരിക്കുന്ന പരിപാടിക്ക്‌ ജില്ലാ സെക്രട്ടറി വി വസീഫ് തുടക്കം കുറിച്ചു. വിവിധ മേഖലാ കമ്മിറ്റികളുടെ കീഴിൽ ദിവസവും അഞ്ഞൂറോളം വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിച്ച് വിതരണം ചെയ്യും.

സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. ശ്രീജയൻ, ഡിവൈഎഫ്ഐ സംസ്ഥാനകമ്മറ്റി അംഗങ്ങളായ പി ഷിജിത്ത്, ടി കെ സുമേഷ്, ജില്ലാ ജോ. സെക്രട്ടറി കെ അരുൺ, പിങ്കി പ്രമോദ്, ഫഹദ് ഖാൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. എൽ ജി ലിജീഷ് അധ്യക്ഷനായി. സെക്രട്ടറി വി വസീഫ് സ്വാഗതവും ട്രഷറർ പി സി ഷൈജു നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button