India

ഈ മാസം വാക്സീനേഷൻ തോത് വ‍ർധിപ്പിക്കുമെന്ന് ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

Please complete the required fields.




ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷൻ തോത് വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. ജൂലൈ മാസത്തിൽ 13 കോടി വാക്സീൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം വാക്സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും മൻസൂഖ് മണ്ഡവ്യ പറഞ്ഞു. 

സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷിൽഡ്, ഭാരത് ബയോടെക്കിൻ്റെ കൊവാക്സീൻ, ഡോ.റെഡ്ഡീസ് ഉത്പാദിപ്പിക്കുന്ന റഷ്യൻ വാക്സീൻ സ്പുട്നിക് വി എന്നിവയാണ് നിലവിൽ രാജ്യത്തെ വാക്സീനേഷനായി ഉപയോഗിക്കുന്നത്. അമേരിക്കൻ നിർമ്മിത വാക്സീനായ മോഡേണ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ കഴിഞ്ഞ മാസം സിപ്ല കമ്പനിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതുവരെ മൊഡേണ വാക്സീൻ ഇന്ത്യയിൽ ലഭ്യമായിട്ടില്ല.

ഇന്ത്യൻ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡിയാണ് ഉടനെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീൻ. ഇതോടൊപ്പം ബയോളിജിക്കൽ ഇ കമ്പനി വികസിപ്പിച്ച കോർബീവാക്സീൻ എന്നിവ ആഗസ്റ്റ് – സെപ്തംബർ മാസങ്ങളിലായി വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. 

കൊവിഷിൽഡ്, കൊവാക്സീൻ എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ ഈ മാസം പൂർത്തിയാവും എന്നാണ് വാക്സീൻ കമ്പനികൾ അറിയിച്ചിട്ടുള്ളത്. ഇതോടൊപ്പം സ്പുട്നിക് വി വാക്സീൻ ഉത്ദാപം സെറം ഇൻസ്റ്റിറ്റൂട്ട് ഉടനെ ആരംഭിക്കും. പുതിയ വാക്സീനുകൾ എത്തുകയും നിലവിലുള്ള വാക്സീൻ് ഉത്പാദനം വർധിപ്പിക്കുകയും ചെയ്യുന്നതോടെ കൂടുതൽ വാക്സീൻ ലഭ്യമാവും എന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ.

Related Articles

Leave a Reply

Back to top button