പത്രം പുറത്ത് വിട്ടത് യഥാർത്ഥ രേഖയല്ല, മുഖ്യമന്ത്രി പ്രഖ്യാപനം വൈകില്ല’; നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി

ദില്ലി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് സമർപ്പിച്ചു. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്.
റിപ്പോർട്ടിന്മേൽ ചർച്ചകൾ നടക്കുമെന്ന് അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സാഹചര്യം സങ്കീർണ്ണമെന്ന് മല്ലികാർജുൻ ഖർഗയെ ധരിപ്പിച്ച് നിരീക്ഷകർ വ്യക്തമാക്കി.അതേസമയം, പുറത്തുവന്ന എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രങ്ങൾ മുകുൾ വാസ്നിക് തള്ളി. പത്രം പുറത്ത് വിട്ടത് യഥാർത്ഥ രേഖയല്ലെന്നും വിശദീകരിച്ചു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്.
അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണച്ചെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്. എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ ചിത്രം പുറത്തുവിട്ടു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്.
ടി.സിദ്ദിഖ്, സന്ദീപ് വാര്യർ തുടങ്ങിയവരുടെ പിന്തുണയും കെ.സിക്കെന്ന് പത്രം. ഐ. സി ബാലകൃഷ്ണൻ കെ.സി വേണുഗോപാലിനെയും ചെന്നിത്തലയെയും പിന്തുണച്ചതായും ചിത്രം. സണ്ണി ജോസഫ് ഉൾപ്പെടെ കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 47 പേർ കൂടിക്കാഴ്ചയിൽ കെ.സി വേണുഗോപാലിൻ്റെ പേര് നിർദേശിച്ചതായും പാർട്ടി വൃത്തങ്ങളെ പ്രതിപാദിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി.ഡി സതീശന് ആറ് പേരുടെ പിന്തുണയുണ്ടെന്നും പറയുന്നു. 63 എംഎൽഎമാരെ കൂടാതെ കോൺഗ്രസ് എംപിമാരുമായും മുതിർന്ന പാർട്ടി നേതാക്കളുമായും നിരീക്ഷകർ നേരിട്ട് കൂടിക്കാഴ്ച നടത്തി. മൂന്ന് മുൻ കെപിസിസി ഭാരവാഹികൾ സതീശനെ പിന്തുണച്ചപ്പോൾ, നിരവധി മുതിർന്ന നേതാക്കൾ വേണുഗോപാലിനെ പിന്തുണച്ചതായും പത്രം സൂചിപ്പിക്കുന്നു.
അതേസമയം, എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കേരളത്തിലെ സാഹചര്യം വിലയിരുത്താൻ പ്രത്യേക സംഘത്തെ എഐസിസി നിയോഗിച്ചു. ജനപിന്തുണ അടക്കമുള്ളവ പരിശോധിക്കനാണ് ടീം. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം





