
കൊടുവള്ളി : പന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽനടന്ന സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കോഴിക്കോട് ജേതാക്കളായി.
പുരുഷവിഭാഗത്തിൽ കോഴിക്കോട് ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് കോട്ടയത്തെ പരാജയപ്പെടുത്തിയപ്പോൾ, വനിതാവിഭാഗത്തിൽ കോഴിക്കോട് കണ്ണൂരിനെ രണ്ടിനെതിരേ മൂന്നുസെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്.





