Kozhikode

കളഞ്ഞുകിട്ടിയ നാലുപവന്റെ മാല തിരിച്ചേൽപ്പിച്ചു

Please complete the required fields.




കോഴിക്കോട് : റോഡരികിൽനിന്ന് കളഞ്ഞുകിട്ടിയ മാല ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് യുവതി. വെള്ളിപറമ്പ് സ്വദേശി പാലാട്ട് ഷാലുമോന്റെ നാലുപവന്റെ സ്വർണമാലയാണ് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ നഷ്ടമായത്. വെള്ളിപറമ്പ് ഓർക്കിഡ് ബേക്കറിക്ക്‌ സമീപത്തുവെച്ച് മെഡിക്കൽ കോളേജ് സ്വദേശി കണിയാംകുന്നുമ്മൽ രമ്യ പി. വർഗീസിന് ഈ മാല കളഞ്ഞുകിട്ടി. ഉടനെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

അല്പസമയത്തിനുശേഷം ഷാലുമോൻ തന്റെ മാല നഷ്ടപ്പെട്ട വിവരമറിയിക്കാൻ സ്റ്റേഷനിലെത്തി. തുടർന്ന് പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രമ്യ പി. വർഗീസ് മാല ഷാലുമോന് കൈമാറി.

Related Articles

Back to top button