Kozhikode

വടകര-മാഹി കനാൽ കോട്ടപ്പള്ളിയിൽ പുതിയപാലം പണിതുടങ്ങി

Please complete the required fields.




വടകര : വടകര-മാഹി കനാലിന് കുറുകെ കോട്ടപ്പള്ളിയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പ്രാരംഭപ്രവൃത്തി തുടങ്ങി. 17.6 കോടി രൂപ ചെലവിലാണ് ഇവിടെ പുതിയ പാലം നിർമിക്കുക. യുഎൽസിസിക്കാണ് നിർമാണക്കരാർ. നിലവിലുള്ള പാലം പൊളിച്ചുകൊണ്ടാണ് പുതിയപാലം നിർമിക്കുന്നത് എന്നതിനാൽ കനാലിന് കുറുകെ ഗതാഗതസൗകര്യം ഒരുക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.

ഇതിനുശേഷമായിരിക്കും പുതിയ പാലം പണി ആരംഭിക്കുക. 12 മീറ്റർ വീതിയിലാണ് പാലം. പാലത്തിനടിയിലായി കനാലിന് 32 മീറ്റർ വീതിയുണ്ടാകും. ജലനിരപ്പിൽനിന്ന്‌ ആറുമീറ്റർ ഉയരവുമുണ്ടാകും. ജലയാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന ഉയരത്തിലാണ് നിർമാണം.

Related Articles

Back to top button