Kannur

ഓട്ടോയിൽ മദ്യം കടത്തിയ വളയം സ്വദേശി അറസ്റ്റിൽ; 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി

Please complete the required fields.




ചൊക്ലി : ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യവുമായി വളയം സ്വദേശി അറസ്റ്റിൽ. വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ.പി സുനിലിനെ (47) അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 8 മണിക്ക് ചൊക്ലി സിപി റോഡിൽ പെരിയാണ്ടി സ്കൂളിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ചൊക്ലി എസ് ഐ ആർ രാകേഷും സംഘവും മദ്യക്കടത്ത് പിടികൂടിയത്.
KL 18 U 3278 നമ്പർ ഓട്ടോയിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 90 കുപ്പി (45 ലിറ്റർ) മാഹി മദ്യമാണ് പിടികൂടിയത്.

Related Articles

Back to top button