Kozhikode

കോഴിക്കോട് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Please complete the required fields.




കോഴിക്കോട് : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കുറ്റിച്ചിറ സ്വദേശി തങ്ങൾസ് റോഡിൽ മൂച്ചിഹൗസിൽ കെ.ടി. ബർജീസ് റഹ്‌മാൻ (29), വയനാട് സ്വദേശി ബത്തേരി മേനകത്ത് ഹൗസിൽ എം. ഫസൽ മെഹബൂബ് (27) എന്നിവരാണ് പിടിയിലായത്. കുറ്റിച്ചിറ തങ്ങൾസ് റോഡിലെ ബർജീസ് റഹ്‌മാൻ താമസിക്കുന്ന വീട്ടിലെ പരിശോധനയിലാണ് 17.950 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ കൊണ്ടുവന്നത്. ബർജീസ് റഹ്‌മാന്റെപേരിൽ മീനങ്ങാടി എക്സൈസിലും നടക്കാവ് സ്റ്റേഷനിലും ടൗൺ, ചെമ്മങ്ങാട് സ്റ്റേഷനുകളിലും കേസുണ്ട്. ഫസൽ മെഹബൂബിന്റെപേരിൽ നൂൽപ്പുഴയിൽനിന്ന്‌ 12 ഗ്രാം എംഡിഎംഎ പിടികൂടിയതിന് കേസുണ്ട്.

സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ടൗൺ എസ്‌ഐ സി.എസ്. ശ്രീസിതയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ഇരുവരെയും പിടികൂടിയത്. ഡാൻസാഫ് സ്‌ക്വാഡിലെ എസ്‌ഐ കെ. അവ്ദുറഹ്‌മാൻ, എഎസ്‌ഐ അനീഷ് മൂസ്സേൻവീട്, ടി.കെ. തൗഫീക്ക്, പി.കെ. ദിനീഷ്, കെ.എം. മുഹമ്മദ് മഷ്ഹൂർ, ഇ.വി. അതുൽ, എസ്‌ഐ കിരൺ, എഎസ്‌ഐ സജീവൻ, ബിനിൽകുമാർ, ജിത്തു, റിജീഷ്, ശ്രീജേഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button