
കൊയിലാണ്ടി : കൊല്ലം താമരമംഗലത്ത് ശാരദയുടെ വീടിനോടുചേർന്നുള്ള കിണർ ഇടിഞ്ഞുതാണു. 30 വർഷം പഴക്കമുള്ള കിണറാണ് താഴ്ന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ശാരദയും ഭിന്നശേഷിക്കാരനായ സഹോദരനും ഏകമകനും ഉൾപ്പെട്ട കുടുംബമാണ് വീട്ടിലുള്ളത്. സംഭവസമയത്ത് എല്ലാവരും വീട്ടിലുണ്ടായിരുന്നു. വാർഡ് കൗൺസിലർ ഇ.കെ. അജിത്ത് സ്ഥലത്തെത്തി. വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ഏകദേശം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.





