Kannur

കുഞ്ഞ് കിണറ്റിൽ വീണതല്ല, താൻ എറിഞ്ഞതെന്ന് അമ്മ’; കണ്ണൂരിൽ നടന്നത് കൊലപാതകമെന്ന് പൊലീസ്

Please complete the required fields.




കണ്ണൂർ : കുറുമാത്തൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നൽകി. തളിപ്പറമ്പ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്.

മൂന്നു മാസം പ്രായമായ കുഞ്ഞാണ് കിണറ്റിൽ വീണ് മരിച്ചത്. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നായിരുന്നു അമ്മയുടെ മൊഴി. ഇന്നലെ രാവിലെയായിരുന്നു സംഭവം.
അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Related Articles

Back to top button