
കോഴിക്കോട്: 2025 ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലായി നടന്ന മലബാർ സഹോദയ മത്സരങ്ങളിൽ മരിയൻ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. പങ്കെടുത്ത 76 സ്കൂളുകളിൽ 23-ാം സ്ഥാനമാണ് മരിയൻ സ്കൂൾ കരസ്ഥമാക്കിയത്. വിവിധ വിഭാഗങ്ങളിലായി കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
എൺപതോളം വിദ്യാർഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.മത്സരിച്ചവയിൽ 31 വ്യക്തിഗത ഇനങ്ങളിൽ സ്കൂളിന് ‘എ’ ഗ്രേഡ് നേടാനായി.
ഈ വർഷം ഗ്രൂപ്പ് ഇനങ്ങളിലും മരിയൻ സ്കൂൾ തിളങ്ങി. ഒപ്പന (കോമൺ), ദേശഭക്തിഗാനം, ഗ്രൂപ്പ് ഡാൻസ് എന്നീ ഇനങ്ങളിൽ ടീം ‘എ’ ഗ്രേഡ് നേടി. കൂടാതെ നാടൻപാട്ട്, ഗ്രൂപ്പ് സോങ്, തിരുവാതിരക്കളി തുടങ്ങിയവയിലും കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
കാറ്റഗറി 3-ൽ നിന്ന് ശ്രേയ ജിജോ (ഇംഗ്ലീഷ് പ്രസംഗം) ഒന്നാം സ്ഥാനവും
കാറ്റഗറി 4-ൽ നിന്ന് അലോണ മരിയ റെജി (മലയാളം ഉപന്യാസം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
കാറ്റഗറി 3-ൽ നിന്ന് ട്രീസ മരിയ സാബു (മലയാള കഥാരചന), കിഡ്ഡീസ് വിഭാഗത്തിൽ നിന്ന് ആര്യൻ പ്രമോദ് (ഇംഗ്ലീഷ് കഥാരചന) എന്നിവർ മൂന്നാം സ്ഥാനം നേടി.
മിന്നും പ്രകടനം കാഴ്ച വെച്ച് നാടിന് അഭിമാനമാകുകയാണ് മരിയൻ സ്കൂൾ.





