Alappuzha

ആലപ്പുഴ തുറവൂരിൽ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ തുറവൂർ ‍ടി‍ഡി ക്ഷേത്രകുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് സ്വദേശി സമ്പത്ത് ആണ് മരിച്ചത്. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിൻ്റെ ശ്രീകോവിലുള്ളിൽ അതിക്രമിച്ചു കയറിയതിന് ക്ഷേത്ര ജീവനക്കാർ ഇയാളെ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിച്ചിരുന്നു.

ആൾകൂട്ട വിചാരണ നേരിടുന്നതിന്റെയും പൊലീസ് ഇയാളെ മുഖത്ത് അടിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് തുറവൂർ മഹാക്ഷേത്രത്തിന്റെ ശ്രീ കോവിലിൽ അതിക്രമിച്ചു കയറിയ സമ്പത്ത് എന്ന യുവാവ് ക്ഷേത്രം ജീവനക്കാരുടെയും പോലീസിന്റെയും പരസ്യ വിചാരണ നേരിടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കുത്തിയതോട് എഎസ്ഐ ഇയാളുടെ മുഖത്ത് അടിക്കുന്നതും വ്യക്തമാണ്.

Related Articles

Back to top button